കണ്ണൂർ:: തളിപറമ്പ് നഗരസഭയിലെ കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവതിയും യുവാവും അറസ്റ്റില്‍.
കരിമ്പം അഷറഫ് ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.200 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തുവ്യാഴാഴ്ച്ച രാത്രി പതിനൊന്നോടെയാണ് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എംഎല് ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള സംഘവും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ക്വാര്‍ട്ടേഴ്സ് റെയ്ഡ് ചെയ്ത് ഇവരെ പിടികൂടിയത്.
ദമ്പതികളെന്ന വ്യാജേന വാടകയ്ക്ക് താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സിദ്ധാര്‍ത്ഥ് നഗര്‍ സ്വദേശി അബ്ദുല്‍ റഹ്മാന് അന്‍സാരി (21), ആസാം നാഗോണ്‍ സ്വദേശിനി മോനൂറ ബീഗം (20) എന്നിവരെയാണ് പിടികൂടിയത്.
പ്രതികളുടെ താമസസ്ഥലം കേന്ദ്രീകരിച്ചു രാത്രികാലങ്ങളില്‍ വലിയ തോതില്‍ ആളുകള്‍ വന്നു പോകാറുണ്ടെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി ഇവര്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ നിര്‍ദേശ പ്രകാരം നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ പ്രജിത്തിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ പകലും രാത്രിയുമായി ശക്തമായ നിരീക്ഷണവും വാഹന പരിശോധനയും ഏപ്രില്‍ മാസം മുതല്‍ നടത്തി വരികയാണ്. അറസ്റ്റിലായ പ്രതികളെ തളിപ്പറമ്ബ് പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്തു.
റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റ സഹായത്തോടെ തളിപ്പറമ്ബ് പൊലീസ് നിരവധി പേരെ മാരക മയക്കുമരുന്നുകളായ ഹെറോയിന്‍, എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി ഈ വര്‍ഷം പിടികൂടിയിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ത്രീകളെ വേശ്യാവൃത്തിക്കും ലഹരിമരുന്ന് കച്ചവടത്തിനും വ്യാപകമായി കേരളത്തില്‍ എത്തിക്കുന്നുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുടുംബവുമായി ജീവിക്കുന്നവരെന്ന ധാരണയില്‍ പൊലീസ് പരിശോധന ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നതെന്നാണ് വിവരം. ഇത്തരക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സുകള്‍ വാടകക്ക് നല്കുന്നവര് പ്രത്യേകം ശ്രദ്ധിക്കണമെന്നും സംശയം തോന്നുന്നപക്ഷം വിവരം പൊലീസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.