തൃശൂർ: കൊടുങ്ങല്ലൂരില്‍ മൂന്ന് കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അഴീക്കോട് മാർത്തോമ നഗറില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി വിപുല്‍ ദാസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാദിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയില്‍ വീട് റെയ്ഡ് ചെയ്തു ഇയാളെ പിടികൂടുകയായിരുന്നു.എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബെന്നി പി.വി, സുനില്‍കുമാർ പി.ആർ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ മന്മഥൻ കെ.എസ്, അനീഷ് ഇ.പോള്‍, സിവില്‍ എക്‌സൈസ് ഓഫീസർ റിഹാസ്, സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ വില്‍സൻ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏതാനും ദിവസം മുമ്പ് പെരുമ്പാവൂരില്‍ ചുരയ്ക്ക കൃഷിയുടെ മറവില്‍ കഞ്ചാവ് ചെടി കൃഷി ചെയ്തയാളെ എക്സൈസ് പിടികൂടിയിരുന്നു. ആസാം സ്വാദേശി ഹറുള്‍ റെഷിദ് ആണ് പിടിയിലായത്.
കുറ്റി പാടം ജംഗ്ഷനില്‍ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാള്‍ ചുരയ്ക്ക കൃഷി ചെയ്തതിനോടൊപ്പം മൂന്ന് കഞ്ചാവ് ചെടികളും നട്ടുവളർത്തി പരിപാലിച്ചു പോന്നിരുന്നു. അല്ലപ്ര ഒർണ്ണ ഭാഗത്ത് വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്.
എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഒ എൻ അജയകുമാർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, കുന്നത്തുനാട് എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ എസ്.ബിനുവും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തുകഞ്ചാവ് ചെടികള്‍ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈകോട്രോപിക് സബ്സ്റ്റൻസ് നിയമപ്രകാരം ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.