വടകര: എല്‍.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചറെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌ത യൂട്യൂബർ സൂരജ് പാലാക്കാരനെതിരെ വനിതാ കമ്മീഷന് പരാതി.
അശ്ലീല പരാമർശങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞ വീഡിയോകള്‍ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്.മുൻ ആരോഗ്യമന്ത്രിയും മഹിളാ അസോസിയേഷൻ നേതാവുമായ ലോകം ആദരിക്കുന്ന പൊതുപ്രവർത്തകയെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യ നടത്തിയ യൂട്യൂബർക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിതവും അങ്ങേയറ്റം അപകീർത്തികരവുമാണ് വീഡിയോകളുടെ ഉള്ളടക്കം. സമൂഹമാധ്യമങ്ങളിലെ ഇത്തരം പെരുമാറ്റം പൊതു ധാർമികതക്ക് നിരക്കാത്തതും പൊതുപ്രവർത്തന രംഗത്തുള്ള വ്യക്തികളുടെ അന്തസ്സിനും സുരക്ഷയ്ക്കും വെല്ലുവിളിയുമാണ്.
സ്‌ത്രീ സമൂഹത്തിെനെയാകെ അപമാനിക്കുന്നതുമാണ്. അധിക്ഷേപകരമായ വിഡിയോക്കെതിരെയും യൂട്യൂബർക്കെതിരെയും സംസ്ഥാന വനിതാ കമീഷൻ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.