ശൈലജ ടീച്ചര്‍ക്കെതിരെ അധിക്ഷേപം: യൂട്യൂബര്‍ സൂരജ്‌ പാലാക്കാരനെതിരെ വനിതാ കമ്മീഷന്‌ പരാതി നല്‍കി,

വടകര: എല്‍.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചറെ യൂട്യൂബ്‌ ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌ത യൂട്യൂബർ സൂരജ്‌ പാലാക്കാരനെതിരെ വനിതാ കമ്മീഷന്‌ പരാതി.

അശ്ലീല പരാമർശങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞ വീഡിയോകള്‍ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. 

മുൻ ആരോഗ്യമന്ത്രിയും മഹിളാ അസോസിയേഷൻ നേതാവുമായ ലോകം ആദരിക്കുന്ന പൊതുപ്രവർത്തകയെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യ നടത്തിയ യൂട്യൂബർക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

 അടിസ്ഥാനരഹിതവും അങ്ങേയറ്റം അപകീർത്തികരവുമാണ്‌ വീഡിയോകളുടെ ഉള്ളടക്കം. സമൂഹമാധ്യമങ്ങളിലെ ഇത്തരം പെരുമാറ്റം പൊതു ധാർമികതക്ക്‌ നിരക്കാത്തതും പൊതുപ്രവർത്തന രംഗത്തുള്ള വ്യക്തികളുടെ അന്തസ്സിനും സുരക്ഷയ്ക്കും വെല്ലുവിളിയുമാണ്‌. 

സ്‌ത്രീ സമൂഹത്തിെനെയാകെ അപമാനിക്കുന്നതുമാണ്‌. അധിക്ഷേപകരമായ വിഡിയോക്കെതിരെയും യൂട്യൂബർക്കെതിരെയും സംസ്ഥാന വനിതാ കമീഷൻ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !