കൊളംബോ: ശ്രീലങ്കയില്‍ റേസ് കാർ ട്രാക്കില്‍ നിന്ന് തെന്നി മാറിയുണ്ടായ അപകടത്തില്‍ ഏഴ് പേർ മരിച്ചു.
ഇന്നലെ വൈകിട്ടോടെ ദിയതലാവയില്‍ നടന്ന മത്സരത്തിനിടെയാണ് റേസ് കാർ ട്രാക്കില്‍ നിന്ന് തെന്നിമാറി കാണികളുടേയും, ഉദ്യോഗസ്ഥരുടേയും ഇടയിലേക്ക് പാഞ്ഞു കയറിയത്. അപകടത്തില്‍ 20ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 180 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. തേയിലത്തോട്ടങ്ങള്‍ ധാരാളമായിട്ടുള്ള സെല്‍ട്രല്‍ ഹില്‍സിലെ ദിയതലാവയില്‍ ആണ് മത്സരം സംഘടിപ്പിച്ചിരുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് മത്സരം കാണുന്നതിനായി സ്ഥലത്ത് എത്തിയത്.
മത്സരം ആരംഭിച്ച് അല്‍പ്പസമയത്തിനുള്ളിലാണ് ഒരു കാർ തെന്നിമാറി ആളുകള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറിയതെന്ന് പൊലീസ് വക്താവ് നിഹാല്‍ തല്‍ദുവ പറഞ്ഞു. നാല് സുരക്ഷാ ഉദ്യോഗസ്ഥർ ഉള്‍പ്പെടെ ഏഴ് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഷെഡ്യൂള്‍ ചെയ്ത 24 മത്സരങ്ങളില്‍ 17ാമത്തെ മത്സരത്തിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തല്‍ദുവ അറിയിച്ചു.അപകടത്തിന് പിന്നാലെ മത്സരങ്ങള്‍ നിർത്തിവച്ചതായി സംഘാടകസമിതി അറിയിച്ചു. ശ്രീലങ്കൻ ആർമിയും ശ്രീലങ്ക ഓട്ടോമൊബൈല്‍ സ്പോർട്സും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.