മാനന്തവാടി: വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ടു പേർ അറസ്റ്റില്‍.
വാളാട് സ്വദേശികളായ ചാലില്‍ വീട്ടില്‍ സി.എം അയ്യൂബ് (38), കോമ്പി വീട്ടില്‍ അബു എന്ന ബാബു(40) എന്നിവരെയാണ് തലപ്പുഴ പൊലീസ് സബ് ഇൻസ്‌പെക്ടർ വിമല്‍ ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2023 നവംബർ 23ന് പുലർച്ചെ ആലാർ ഭാഗത്ത് ആയിരുന്നു കേസിനാസ്പദമായ സംഭവം.പേരിയ 35-ല്‍ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ചന്ദനത്തോട് ഭാഗത്തു നിന്നും വന്ന പ്രതികളുടെ കാർ കൈ കാണിച്ച് നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാല്‍, വാഹനം നിർത്താതെ അമിത വേഗതയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയും ഡിപ്പാർട്മെന്‍റ് വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു.
തുടർന്ന് നിർത്താതെ പോയ വാഹനം ആലാർ ഭാഗത്ത് ബൈക്ക് പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി പരിക്കേല്‍പ്പിച്ച് കടന്നുകളയുയയും ചെയ്തു. വനംവകുപ്പ് ചുമത്തിയ കേസില്‍ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.