പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗം: സ്വീകരണ യോഗങ്ങളില്‍ ഹാരത്തിനു പകരം നോട്ട് ബുക്കും പേനയും; അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുമെന്ന് എം മുകേഷ്,

കൊല്ലം: സ്വീകരണയോഗങ്ങളില്‍ ഹാരത്തിനു പകരം നോട്ട് ബുക്കുകളും പേനയും സ്വീകരിച്ച്‌ കൊല്ലത്തെ എല്‍ ഡി എഫ്.സ്ഥാനാര്‍ഥി എം മുകേഷ്.ഇങ്ങനെ ലഭിക്കുന്ന നോട്ട് ബുക്കും പേനയും പിന്നീട് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

രണ്ടാരത്തിലധികം പുസ്തകങ്ങളും ആയിരത്തിലധികം പേനയുമാണ് കഴിഞ്ഞ നാലുദിവസം കൊണ്ട് ലഭിച്ചത്. ഇത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി അര്‍ഹതപെട്ടവര്‍ക്ക് കൈമാറും. 

ഒരു കുട്ടിക്ക് പത്ത് നോട്ട്ബുക്കും അഞ്ച് പേനയും വീതം. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായുള്ള പര്യടനം പൂര്‍ത്തിയാകുമ്പോള്‍ പതിനയ്യായിരത്തിലധികം ബുക്കുകള്‍ സമാഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. 1500-ഓളം കുട്ടികള്‍ക്ക് ഇവ നല്‍കാനാകും.

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മാല ഒഴിവാക്കുന്നതെന്നും എം മുകേഷ് പറഞ്ഞു. പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ലഭിച്ചിരുന്നത് പൂച്ചെണ്ടുകളായിരുന്നു. 

ഇതിന് പകരമാണ് പുസ്തകങ്ങളും പേനയും സ്വീകരിക്കുന്നത്. പരിസ്ഥിതി സൗഹൃ ദമാക്കുന്നതിനൊപ്പം അര്‍ഹരായ കുട്ടികള്‍ക്ക് ആശ്വാസവും പകരുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !