ലക്നൗ: വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ച് ഭാര്യ. ഭാര്യ തിളച്ച വെള്ളം ഒഴിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭാര്യയുടെ ബന്ധുക്കള്‍ ടെറസില്‍ നിന്ന് യുവാവിനെ തള്ളിയിടുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു. ആശിഷ് റായ് എന്ന യുവാവിനാണ് ഭാര്യയുടേയും ബന്ധുക്കളുടേയും ആക്രമണത്തില്‍ പരിക്കേറ്റത്.ഉത്തർപ്രദേശിലാണ് സംഭവം. സംഭവത്തെത്തുടർന്ന് ആശിഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ പരിചരണത്തിനായി നഗരത്തിലെ മഹർഷി ദേവ്രഹ ബാബ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
അസുഖബാധിതനായ സഹോദരനെ കാണാൻ ഭാര്യ അമൃതയുടെ അഭ്യർത്ഥനപ്രകാരം ഏപ്രില്‍ 13ന് ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് ആശിഷ് പറയുന്നു. വീട്ടില്‍ എത്തിയപ്പോള്‍ രാത്രി താമസിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അന്ന് രാത്രി അമൃത അടുക്കളയില്‍ നിന്ന് തിളച്ച വെള്ളം എടുത്ത് തൻ്റെ മേല്‍ ഒഴിക്കുകയായിരുന്നുവെന്ന് ആശിഷ് പറയുന്നു.
ഓടാൻ ശ്രമിച്ചപ്പോള്‍ ഭാര്യാപിതാവ് തന്നെ മർദിച്ചെന്നും ഭാര്യാസഹോദരൻ തന്നെ ടെറസില്‍ നിന്ന് തള്ളിയിട്ടെന്നും ആഷിഷ് കൂട്ടിച്ചേർത്തു.സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെയും ഐപിസി വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഭീം കുമാർ ഗൗതം അറിയിച്ചു. സംഭവത്തില്‍ ഭാര്യ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവർക്കെതിരേയും തുടർനടപടികള്‍ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.