കൊടൈക്കനാലിൽ പാറപ്പുറത്തിരുന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കൊക്കയിൽ വീണു,

കൊടൈക്കനാല്‍ ഡോള്‍ഫിൻ നോസില്‍ ഭാഗത്ത് കുത്തനെയുള്ള പാറപ്പുറത്തിരുന്നു ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് നൂറടി താഴ്ചയുള്ള കൊക്കയിലേക്കു വീണു.

തൂത്തുക്കുടി സ്വദേശി ധൻരാജാണ് (22) വീണത്. അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. ശരീരമാസകലം പരിക്കേറ്റ ധൻരാജിനെ കൊടൈക്കനാല്‍ സർക്കാർ ആശുപത്രിയിലും പിന്നീട് ദിണ്ടിക്കലിലെ ആശുപത്രിയിലേക്കും മാറ്റി.

ആറുപേരടങ്ങുന്ന സംഘം കഴിഞ്ഞദിവസമാണു കൊടൈക്കനാല്‍ കാണാനെത്തിയത്. വിനോദസഞ്ചാരകേന്ദ്രമായ ഡോള്‍ഫിൻ നോസ് ഭാഗത്തെ മലയിലെ കുത്തനെയുള്ള പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ ധൻരാജ് പെട്ടെന്ന് താഴേക്കു വീഴുകയായിരുന്നു.

ഇതുകണ്ട കൂട്ടുകാർ നിലവിളിക്കുകയും സമീപത്തുള്ളവർ അഗ്നിരക്ഷാസേനയെ അറിയിക്കുകയുമായിരുന്നു.പ്രത്യേക പരിശീലനംലഭിച്ച സേനാംഗങ്ങള്‍ ഒരുമണിക്കൂർ ശ്രമിച്ചാണ് ധൻരാജിനെ രക്ഷപ്പെടുത്തി മുകളിലെത്തിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !