നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒഎസ് ഫ്രൂട്ട് ആണ് സപ്പോട്ട. സപ്പോട്ട പഴം ഫൈബറിന്റെ മികച്ചൊരു ഉറവിടമായതിനാല്‍ തന്നെ ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ പെട്ടന്നാക്കുന്നു.
അതുകൊണ്ട് പതിവായി ദഹനപ്രശ്നങ്ങള്‍ നേരിടുന്നവരെ സംബന്ധിച്ച് സപ്പോട്ട ആശ്വാസമായിരിക്കും.വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകളെ സംബന്ധിച്ച് അവര്‍ക്ക് ദിവസേനയുള്ള ഡയറ്റിലുള്‍പ്പെടുത്താൻ അനുയോജ്യമായൊരു വിഭവമാണ് സപ്പോട്ട. എന്തെന്നാല്‍ ഇതില്‍ ധാരാളമായി ഫൈബര്‍ ഉണ്ട്. അതിനാല്‍ ഇത് വിശപ്പിനെ ശമിപ്പിക്കുകയും മറ്റ് ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് തടയാൻ സഹായിക്കുന്നു. ദഹനം സുഗമമാക്കുന്നു എന്നതും വണ്ണം കുറയ്ക്കാൻ സഹായകമായിട്ടുള്ള കാര്യമാണ്.
നമുക്ക് ക്ഷീണവും അലസതയും തോന്നുന്ന സമയം സപ്പോട്ട കഴിക്കുകയാണെങ്കില്‍ അത് ശരീരത്തില്‍ ‘എനര്‍ജി’ അല്ലെങ്കില്‍ ഉന്മേഷം പകര്‍ന്നുതരും. സപ്പോട്ടയില്‍ അടങ്ങിയിരിക്കുന്ന, കാര്യമായ അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ് ആണിതിന് സഹായിക്കുന്നത്.
വൈറ്റമിൻ ഇ, വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയാല്‍ സമ്പന്നമായതിനാല്‍ തന്നെ സപ്പോട്ട കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അഴകിനുമെല്ലാം നല്ലതാണ്. കണ്ണിന്റെ ആരോഗ്യത്തിനും സപ്പോട്ട വളരെ നല്ലതാണ്. സപ്പോട്ടയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ -എ ആണിതിന് സഹായിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.