അവിഹിത ബന്ധമുണ്ടെന്ന് സംശയം: മകളേയും അമ്മാവനേയും കഴുത്തറുത്ത് കൊന്ന് പിതാവും മകനും, കൊലയ്ക്കു ശേഷം പൊലീസില്‍ വിളിച്ച്‌ പറഞ്ഞ് പ്രതികൾ കീഴടങ്ങി,,

ഡല്‍ഹി: അവിഹിത ബന്ധം സംശയിച്ച്‌ മകളെയും അമ്മാവനായ യുവാവിനേയും കഴുത്തറുത്ത് കൊന്ന് പിതാവ്. മകന്റെ സഹായത്തോടെയാണ് ഇയാള്‍ ഇരുവരേയും വകവരുത്തിയത്.

സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കിഴക്കൻ ഡല്‍ഹിയിലെ ഭജൻപുര മേഖലയിലാണ് സംഭവം. 

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ഡാനിഷ് (35), ഗോണ്ടയില്‍ താമസിക്കുന്ന ഷൈന (22) എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്നലെ പുലർച്ചെ 4.30ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ 4.40ന് ഭജൻപുര പൊലീസ് സ്റ്റേഷനില്‍ ഒരു കോള്‍ വന്നു. താനും പിതാവും ചേർന്ന് സഹോദരിയെയും അമ്മാവനെയും കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വിളിച്ചയാള്‍ പറഞ്ഞു.

ഇതോടെ, വടക്കൻ ഗോണ്ടയിലെ ഗാലി നമ്പർ 5ല്‍ പൊലീസ് സംഘമെത്തി. തുടർന്ന് പ്രതികളായ മുഹമ്മദ് ഷാഹിദ് (46), മകൻ കുദുഷ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഷൈനയും ഡാനിഷും അവിഹിത പ്രണയത്തിലാണെന്ന് സംശയിച്ചാണ് പിതാവും മകനും ഇരുവരേയും കൊലപ്പെടുത്തിയതെന്ന് നോർത്ത് ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോയ് ടിർക്കി പറഞ്ഞു. വലിയ കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം.

ഷൈനയുടെ കൈകളും കാലുകളും ലുങ്കി കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ആദ്യം ഡാനിഷിനെയും പിന്നാലെ ഷൈനയെയും കൊലപ്പെടുത്തി. തുടർന്ന് കുദുഷ് പൊലീസില്‍ വിളിച്ച്‌ ഇക്കാര്യം പറയുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായും ഡിസിപി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !