കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും. ഇതിനായി സജി മഞ്ഞക്കടമ്പില്‍ തന്നെ അനുകൂലിക്കുന്നവരുടെ കണ്വെന്ഷന് വിളിച്ചിട്ടുണ്ട്.
പുതിയ പാര്‍ട്ടി കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടിയില്‍ നിന്നും യുഡിഎഫില്‍ നിന്നും രാജിവെച്ചത്.ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്നു സജി മഞ്ഞക്കടമ്പില്‍. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ബിജെപി നേതൃത്വവും ബന്ധപ്പെട്ടിരുന്നതായി സജി മഞ്ഞക്കടമ്പില്‍ പറഞ്ഞിരുന്നു.
കോട്ടയത്തെത്തുന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയുമായി സജി മഞ്ഞക്കടമ്പില്‍ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.