ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം. അമളി മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ബോര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം മാറ്റുകയും ചെയ്തു.
മധ്യപ്രദേശിലെ മാണ്ഡ്ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഫഗ്ഗന്‍ സിങ് കുലസ്തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്.മണ്ഡ്ലയില്‍ രജനീഷ് ഹര്‍വന്‍ഷ് സിങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രജനീഷ് ഹര്‍വന്‍ഷിന്റെ പ്രചാരത്തിന്റെ ഭാഗമായാണ് റാലിയും പൊതുസമ്മേളനവും സംഘടിപ്പത്. വേദിയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളുടെ ചിത്രങ്ങളും കാണാം.
അതേസമയം, സംഭവത്തില്‍ മാനുഷികമായ പിഴവാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുന്നത് ബിജെപിയുടെ ശീലമാണെന്നും ഇതിനെതിരെ ഒന്നും പറയാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയും ആറ് തവണ എംപിയുമായ ഫഗ്ഗന്‍ സിംഗ് കുലസ്തേമണ്ഡലത്തില് സുപരിചിതനാണ്. 1996 മുതല്‍ മണ്ഡലത്തെ പ്രതിനീധികരിക്കുന്നത് ഇദ്ദേഹമാണ്.
മധ്യപ്രദേശില്‍ നാല് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. ഏപ്രില്‍ 26, മെയ് 7, മെയ് 13 എന്നിങ്ങനെയാണ് മറ്റ് ഘട്ടങ്ങള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ജയിക്കാനായത്.
മറ്റ് 28 സീറ്റുകളും ബിജെപി നേടിയിരുന്നു. ചിന്ദ്് വാര മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍നാഥാണ് സിറ്റിങ് എംപി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.