മലയാളി അഭിഭാഷകനെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓണ്‍റെക്കോര്‍ഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു

ഡല്‍ഹി: മലയാളി അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു.

എതിർസ്ഥാനാർത്ഥി ദേവ്റാത്തിനെ 88 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിപിൻ നായർ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അമിത് മിശ്രയാണ് ഉപാധ്യക്ഷൻ. നിഖില്‍ ജെയിനാണ് സെക്രട്ടറി. 

കോഴിക്കോട് വടകര സ്വദേശിയായ വിപിൻ നായർ മുപ്പതിലേറെ വർഷമായി അഭിഭാഷകനായി ദില്ലിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്.രണ്ടായിരം മുതല്‍ സുപ്രീംകോടതിയില്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കോർഡാണ്. നിലവില്‍ കേരള പിഎസ് സിയുടെ സ്റ്റാൻഡിംഗ് കൌണ്‍സലാണ്. 

2016 മുതല്‍ 2019 വരെ സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിംഗ് കൌണ്‍സലായിരുന്നു. അന്തരിച്ച മുതിർന്ന അഭിഭാഷകൻ കെഎംകെ നായരുടെ മകനാണ് വിപിൻ നായർ..മലയാളി അഭിഭാഷകൻ അല്‍ജോ ജോസഫിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !