കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തില്‍ പ്രതിപ്പട്ടിക വലുതാകുമെന്ന സൂചന നല്‍കി സിബിഐ. കഴിഞ്ഞ ദിവസം സിബിഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ 21 പ്രതികളാണുള്ളത്. പൊലീസ് എഫ് ഐ ആറില്‍ 20 പേരാണുണ്ടായിരുന്നത്.
പേര് പറയാതെയാണ് ഇരുപത്തിയൊന്നാമനെ സിബിഐ പ്രതിയാക്കുന്നത്. ഇത് അക്ഷയ് ആയിരിക്കുമെന്നാണ് സൂചന. ഇനിയും പ്രതികള്‍ കൂടാൻ സാധ്യതയുണ്ട്. രണ്ട് പെണ്‍കുട്ടികളും സിബിഐയുടെ സംശയ നിഴലിലാണ്.പൊലീസ് അറസ്റ്റു ചെയ്തവരെല്ലാം റിമാൻഡിലാണ്. ഇവരെ സിബിഐ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം എത്തും. സിദ്ധാർത്ഥന്റെ മരണത്തില്‍ ചില വിദ്യാർത്ഥികളുടെ പേരുകള്‍ കുടുംബം പരാമർശിച്ചിരുന്നു. ഇവരില്‍ ആരിലേക്കെങ്കിലും സിബിഐയുടെ അന്വേഷണം നീളുകളാണോ എന്ന് വ്യക്തമല്ല. നിലവില്‍ പേര് പരാമർശിക്കാതെയാണ് 21-ാമത്തെ ആളെ എഫ്.ഐ.ആറില്‍ പ്രതി ചേർത്തിരിക്കുന്നത്.
സിബിഐ സംഘം കഴിഞ്ഞ ദിവസം വയനാട്ടില്‍ എത്തി പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിദ്ധാർത്ഥന്റെ അച്ഛന്റെ മൊഴി ചൊവ്വാഴ്ച എടുക്കും. സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിർദ്ദേശം നല്‍കിയത്. കല്‍പ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാർത്ഥന്റെ കുടുംബത്തെ ഇക്കാര്യം പൊലീസ് അറിയിച്ചത്. സിദ്ധാർത്ഥന്റെ അച്ഛന്റെ മൊഴി കേസില്‍ അതിനിർണ്ണായകമായിരിക്കും. പേരു പറയുന്നവരിലേക്ക് എല്ലാം അന്വേഷണം നീളും. പൂക്കോട് കാമ്ബസിലും സിബിഐ വിശദ പരിശോധന നടത്തും.
കഴിഞ്ഞ ദിവസം ഉച്ചയോടെ സിബിഐ സംഘം വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണനുമായി സംസാരിച്ചിരുന്നു. സിദ്ധാർത്ഥന്റെ മരണം അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്‌പി ടി എൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് സിബിഐയുടെ താല്‍ക്കാലിക ക്യാമ്ബ്. ഡല്‍ഹിയില്‍ നിന്ന് ഒരു എസ്‌പിയുടെ നേതൃത്വത്തില്‍ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. മലയാളികളായ ചില ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ സംഘത്തോടൊപ്പം ചേരുമെന്നും സൂചനയുണ്ട്.
സിദ്ധാർഥൻ കേസില്‍ അന്വേഷണം തുടങ്ങിയ സിബിഐ ക്ക് വേണ്ട സഹായങ്ങള്‍ എല്ലാം പൊലീസ് ചെയ്തുകൊടുക്കണമെന്നാണ് പൊലീസ് മേധാവിക്ക് നിർദ്ദേശം നല്‍കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ക്യാമ്ബ് ഓഫീസും വാഹനങ്ങളും മറ്റ് സാങ്കേതിക സഹായങ്ങള്‍ ഉള്‍പ്പെടെ കേസ് അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും പൊലീസ് നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.