കൊച്ചി: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ദര്‍ശനം നടത്താനായി ക്ഷേത്ര നാലമ്പലത്തില്‍ വീല്‍ചെയര്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി.
വിഷയത്തില്‍ കോടതിയെ സഹായിക്കാനായി അഡ്വ. വി രാംകുമാര്‍ നമ്പ്യാരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു.ദേവസ്വത്തിന്റെ ചുമതലയുള്ള റവന്യൂസെക്രട്ടറിയും തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളും നാലാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന് , ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന് എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി മേയ് 20ന് വീണ്ടും പരിഗണിക്കും.
ശാരീരിക വെല്ലുവിളി നേരിടുന്ന വനിത നല്കിയ പരാതി സ്വമേധയാ ഹര്‍ജിയായി എടുത്താണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പിതാവും ഭര്‍ത്താവും തന്നെ ചുമലിലേറ്റിയാണ് ദര്‍ശനത്തിന് കൊണ്ടുപോകുന്നതെന്ന് പരാതിയില്‍ പറയുന്നു. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ ഉയരത്തിലായതിനാല്‍ നിലത്തിരുന്ന് ദര്‍ശനം സാധിക്കുന്നില്ല. അതിനാല്‍ വീല്‍ചെയര്‍ ആവശ്യമാണെന്നാണ് പരാതിയില്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.