ഡൽഹി :മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് മനഃപൂർവം കൂട്ടുകയെന്ന ഉദ്ദേശത്തോടെ അദ്ദേഹം മധുരവും മാമ്പഴവുമെല്ലാം ധാരാളം കഴിക്കുകയാണെന്നാണ് ഇഡി ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് ജാമ്യം നേടാനുള്ള ശ്രമമാണ് കെജ്രിവാൾ നടത്തുന്നതെന്ന് ഇഡി കോടതിയിൽ പറഞ്ഞു.റൂസ് അവന്യൂ കോടതിയിലെ സ്പെഷ്യൽ ജഡ്ജി രാകേഷ് സിയാലാണ് കേസ് പരിഗണിച്ചത്. ജാമ്യത്തിന് വേണ്ടി ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കാനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻെറ ശ്രമമെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) പ്രത്യേക അഭിഭാഷകൻ സോഹെബ് ഹൊസൈൻ കോടതിയിൽ അറിയിച്ചു.
രക്തത്തിൽ ഉയർന്ന അളവിൽ പഞ്ചസാരയുണ്ടെന്ന് കെജ്രിവാൾ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അത് ഇനിയും കൂട്ടാൻ വേണ്ടി അദ്ദേഹം ജയിലിൽ മാമ്പഴവും മധുരപലഹാരങ്ങളും മറ്റും കഴിക്കുകയാണെന്നും ഹൊസൈൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.