ഡൽഹി : കാമുകൻ പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതോടെ കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് യുവതി. അടുത്തിടെ സാമൂഹിക മാധ്യമത്തിൽ ഒരു യുവതി പങ്ക് വച്ച വിവരം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
പ്രണയബന്ധത്തിൽ നിന്ന് തന്‍റെ സഹോദരൻ പിന്മാറിയതോടെ പ്രതികാരമായി അദ്ദേഹത്തിന്റെ മുൻകാമുകി തങ്ങളുടെ അച്ഛനെ വിവാഹം കഴിക്കുകയും തങ്ങളുടെ രണ്ടാനമ്മയായി വീട്ടിലേക്ക് വരികയും ചെയ്തുവെന്ന് യുവതി പോസ്റ്റിൽ പറയുന്നു.സഹോദരന് മറ്റൊരു വിവാഹം ഏകദേശം ശരിയായി വന്നപ്പോൾ എല്ലാ കാര്യങ്ങളും തന്നെ ആദ്യം അറിയിക്കണമെന്ന് പറഞ്ഞു അവർ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും പോസ്റ്റിൽ പറയുന്നു.
കൂടാതെ സഹോദരന്റെ വിവാഹ വേളയിൽ വധുവിന് മാത്രമാണ് വെള്ള വസ്ത്രം അണിയാനുള്ള അനുമതി ഉണ്ടായിരുന്നത്, എന്നാൽ രണ്ടാനമ്മയായി വന്ന യുവതി വിവാഹ ദിവസം വെള്ള വസ്ത്രം ധരിക്കുകയും എല്ലാ വിവാഹ ചിത്രങ്ങളിലും താൻ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തുവെന്നും പോസ്റ്റിൽ പറയുന്നു.
സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളുമായി ഉപയോക്താക്കൾ പോസ്റ്റിന് ചുവടെ എത്തി. തന്റെ മുൻ കാമുകിയെ വിവാഹം കഴിച്ച പിതാവിനോട് ഇപ്പോഴും ഈ യുവാവ് എങ്ങനെ സംസാരിക്കുന്നു എന്നതായിരുന്നു പലരും ഉന്നയിച്ച പ്രധാന ചോദ്യം.മുൻ കാമുകനോടുള്ള പ്രതികാര കഥകൾ വൈറലാകുന്നത് ഇത് ആദ്യമായല്ല. അടുത്തിടെ സ്വന്തമായി ഒരു കുടുംബം ഉണ്ടായിരുന്ന വിവരം മറച്ചു വച്ച് തന്നെ പ്രണയിച്ച യുവാവിനെ കയ്യോടെ പിടികൂടിയ യുവതിയുടെ നീക്കത്തെ സാമൂഹിക മാധ്യമങ്ങൾ പ്രശംസിച്ചിരുന്നു.
കുടുബ ബന്ധത്തിലെ പ്രശ്നങ്ങൾ കാരണം ബന്ധം വേർപെടുത്തുകയാണെന്ന് ഈ യുവാവ് തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ ഇയാൾ തന്നോട് പറഞ്ഞതെല്ലാം കളവായിരുന്നുവെന്ന് അയാളുടെ ഭാര്യയിൽ നിന്ന് താൻ കണ്ടെത്തിയെന്നും യുവതി പറഞ്ഞു.
ഇതോടെ പല സാമൂഹിക മാധ്യമങ്ങളിൽ നിന്നായി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് യുവാവുമായി സംസാരിച്ച് അയാളെ കയ്യോടെ താൻ പിടികൂടിയതായി യുവതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.