പ്രതികാരം അതിരുകടന്നു; പ്രസവാവധിക്ക് പോകാനിരുന്ന യുവതിയ്ക്ക് വിഷം നല്‍കി സഹപ്രവര്‍ത്തക,

ചൈന: ജോലിഭാരം കൂടുമെന്നതിനാല്‍, പ്രസവാവധിക്ക് പോകാനിരുന്ന യുവതിയുടെ കുടിവെള്ളത്തില്‍ വിഷം കലർത്തി സഹപ്രവർത്തക. ചൈനയിലാണ് സംഭവം.

സർക്കാർ സ്ഥാപനത്തിലെ ജീവക്കാരിയാണ് സഹപ്രവർത്തക പ്രസവാവധി എടുത്ത് പോയാല്‍ ജോലിഭാരം കൂടുമെന്ന ആശങ്കയില്‍ കടുംകൈയ്ക്ക് മുതിർന്നത്. 

നിരന്തരം താൻ കുടിക്കുന്ന വെള്ളത്തില്‍ മാത്രം സ്വാദ് വ്യത്യാസം ശ്രദ്ധിച്ച ഗർഭിണിയായ യുവതി ഇതിനുപിന്നിലെ പ്രതിയെ കണ്ടെത്താൻ സ്ഥാപിച്ച ഒളികാമറയിലൂടെയാണ് സത്യാവസ്ഥ പുറത്തറിഞ്ഞത്. 

വീഡിയോ ചൈനയിലെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ജീവനക്കാരിയുടെ പ്രവൃത്തിയെ വിമർശിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

ചൈനയിലെ മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്‌ സംശയാസ്പദമായ സാഹചര്യത്തില്‍ സഹപ്രവർത്തക ജോലി ചെയുന്ന ഡെസ്കിലെത്തിയ യുവതി വെള്ളക്കുപ്പിയിലേക്ക് വെള്ളനിറത്തിലുള്ള പദാർത്ഥം ചേർക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സംഭവം പുറത്തുവന്നശേഷമാണ് ഒരാള്‍ അവധിയെടുത്ത് പോയാല്‍ ഒറ്റയ്ക്ക് ജോലിഭാരം മുഴുവൻ ചുമക്കേണ്ടി വരുമെന്ന ആശങ്കയാണ് യുവതിയെ കൊണ്ട് ഇത്തരം പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് വ്യക്തമായത്. പ്രതിക്കൂട്ടിലുള്ള ജീവനക്കാരി നിരന്തരം സഹപ്രവർത്തകയുടെ വെള്ളത്തില്‍ ഈ പദാർഥം കലക്കിയിരുന്നതായാണ് വിവരം. 

വീഡിയോ സഹിതം യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മുൻപ് പോലീസ് അന്വേഷണത്തിന്റെ ഫലം കാത്തിരിക്കുന്നതായി കമ്പിനി വൃത്തങ്ങളെ ഉദ്ധരിച്ച്‌ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടില്‍ പറയുന്നു.

മനപ്പൂർവം ശാരീരികമായി ഉപദ്രവിക്കാനുള്ള ഉദ്ദേശ്യത്തിലാണ് ജീവനക്കാരിയുടെ പ്രവർത്തിയെങ്കില്‍ എന്ത് പദാർത്ഥമാണ് കലർത്തിയതെന്നത് പ്രധാന്യമുള്ള കാര്യമല്ലെന്നാണ് ഒരു മുതിർന്ന അഭിഭാഷകൻ മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !