കോട്ടയം: നവജാത ശിശുവിനെ കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അമ്മ 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പൊൻകുന്നത്തിനു സമീപം ചിറക്കടവ് കടുക്കാമല വയലിപറമ്പിൽ വീട്ടിൽ ഓമന (കുഞ്ഞുമോൾ, 57) ആണ് അറസ്റ്റിലായത്. പൊൻകുന്നം പൊലീസാണ് ഇവരെ പിടികൂടിയത്.
2004ലാണ് ഓമന നവജാതശിശുവിനെ കൊന്നത്. മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളി. പിന്നാലെ പൊലീസ് ഇവരെ അറസ്റ്റും ചെയ്തു. പിന്നീട് കോടതിയിൽ നിന്നു ജാമ്യം ലഭിച്ച ശേഷം ഇവർ 18 വർഷമായി ഒളിവിലായിരുന്നു. തമിഴ്നാട്, തിരുപ്പതി എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. വിവിധ കേസുകളിൽ കോടതിയിൽ നിന്നു ജാമ്യത്തിലിറങ്ങിയ ഒളിവിൽ കഴിയുന്നവരെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഓമന കുടുങ്ങിയത്.നവജാത ശിശുവിനെ കൊന്ന് പൊട്ടക്കിണറ്റിൽ തള്ളി; 18 വർഷം ഒളിവിൽ, അമ്മ പിടിയിൽ,
0
ചൊവ്വാഴ്ച, ഏപ്രിൽ 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.