മലപ്പുറത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം:, യുവാവ് മരിച്ചു, നാല് പേർക്ക് പരിക്ക്,

 മലപ്പുറം: ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്. 4 പേർക്ക് അപകടത്തിൽപരിക്കേറ്റു. ചങ്ങരംകുളത്തുവച്ചാണ് അപകടമുണ്ടായത്

ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക്‌ വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്. ശ്രീരാ​ഗ് സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്കും കാർ ഇടിച്ചുകയറി. ശ്രീരാ​ഗിനെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. പരുക്കേറ്റ് മറ്റ് നാലുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ഇവരുടെ നില ​ഗുരുതരമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !