വിഷുവിനോട് തൊട്ടടുത്ത മാസങ്ങളായതിനാല്‍ വഴിയോരങ്ങളിലും മറ്റും മഞ്ഞ നിറത്തില്‍ പൂത്ത് വിടർന്നു നില്‍ക്കുന്ന കണിക്കൊന്ന വളരെയധികം മനം കുളിർപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്
കണി വെക്കാൻ ഉപയോഗിക്കും എന്നതല്ലാതെ മറ്റനേകം ഗുണങ്ങള്‍ കൂടി ഉള്ള ഒന്നാണ് കണിക്കൊന്ന. സാധാരണയായി കണിക്കൊന്ന കണി വെക്കാനാണ് ഉപയോഗിക്കാറ്. ‘ഗോള്‍ഡൻ ഷവർ’ എന്നറിയപ്പെടുന്ന ഈ പൂക്കള്‍ ഇല്ലാതെ മലയാളികള്‍ കണി ഒരുക്കാറില്ല എന്ന് തന്നെ പറയാം. നിരവധി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് കണിക്കൊന്ന എന്നാണ് ആയുർവേദം പറയുന്നത്.
ശരീരത്തെ തണുപ്പിക്കാൻ കഴിയുന്ന പൂക്കളാണ് സാധാരണയായി വേനല്‍ക്കാലത്ത് പൂക്കുന്ന കണിക്കൊന്ന. ആയുർവേദ വിധിപ്രകാരം പലവിധ ചർമ്മ രോഗങ്ങള്‍ക്കും ഉള്ള പരിഹാരം കൂടിയാണ് കണിക്കൊന്ന.
കണിക്കൊന്ന മരത്തിന്റെ തൊലി ഉപയോഗിച്ചുകൊണ്ടുള്ള കഷായമാണ് ചർമ്മ രോഗങ്ങള്‍ക്ക് പരിഹാരമാർഗമായി ഉപയോഗിക്കുന്നത്.
കണിക്കൊന്ന മരത്തിന്റെ തൊലി ഉപയോഗിച്ച് കാച്ചിയ എണ്ണ സോറിയോസിസ് പോലുള്ള ചർമ്മ രോഗങ്ങള്‍ക്ക് വളരെയധികം ഫലപ്രദമാണ്. കണിക്കൊന്ന മരത്തിലെ ഇലകള്‍ ഉപയോഗിച്ച് തടി കുറയ്‌ക്കാനും സാധിക്കും. മഞ്ഞപ്പിത്തത്തിനും രക്തശുദ്ധിക്കും കണിക്കൊന്നയുടെ തളിരില മോരില്‍ അരച്ച് കലക്കി കുടിക്കുന്നത് ഗുണകരമാണ്.
കണിക്കൊന്ന ഉപയോഗിച്ചുണ്ടാക്കിയ കഷായം മലബന്ധം അകറ്റുന്നതിനും വയറുവേദനയ്‌ക്കും വയറ്റില്‍ ഉണ്ടാകുന്ന അള്‍സറിനും ഫലപ്രദമായ ഒന്നാണ്.
_(478765341).jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.