ബംഗാൾ പശ്ചിമ ബംഗാളില്‍ എൻഐഎയ്ക്കെതിരെ ആക്രമണം. 2022 ലെ സ്ഫോടനക്കേസ് അന്വേഷിക്കാനെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഭൂപതിനഗറില്‍ വച്ച് സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘം എൻഐഎയുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിന്റെ ചില്ല് തകരുകയും രണ്ട് ഉദ്യോഗസ്ഥർക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു.സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ നേതാക്കളെ എൻഐഎ സംഘം കസ്റ്റെഡിയിലെടുത്തു. ആക്രമണത്തില്‍ അന്വേഷണ സംഘം പരാതി നല്‍കുകയും ചെയ്തതിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും സംസ്ഥാനത്ത് നിയമവാഴ്ചയില്ലാതായെന്നും ബിജെപി കുറ്റപ്പെടുത്തി.
നേരത്തെ സന്ദേശ്ഖലിയില്‍ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ടിഎംസി പ്രവർത്തകർ ആക്രമണം നടത്തിയതില്‍ അന്വേഷണം തുടരുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.