തൃശൂർ: ഒളരിയില്‍ ശിവരാമപുരം കോളനിയിലെ വീടുകളില്‍ വോട്ടിന് തുട്ട് എന്ന കലാപടിപടി ബിജെപി നടത്തിയതായി ആരോപണം.
കേരളത്തില്‍ തെരെഞ്ഞെടുപ്പ് നടക്കാൻമണിക്കൂറുകള്‍ അവശേഷിക്കവെ ആണ് വോട്ട് നേടാൻ ബിജെപി പ്രവർത്തകർ നാട്ടുകാർക്ക് പണം കൈമാറിയത്. ഒരു വീട്ടില്‍ 500 രൂപ വീതമായിരുന്നു വിതരണം.നാട്ടുകാർ തടഞ്ഞതോടെ പ്രവർത്തകർ ഓടി രക്ഷപെട്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇത് വെച്ചോ എന്നു പറഞ്ഞ് പ്രവർത്തകർ നിർബന്ധിച്ച് പണം കയ്യില്‍ തരികയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്.
വേണ്ട എന്ന് പറഞ്ഞത് ചെവിക്കൊണ്ടില്ലെന്നും പണം കയ്യില്‍ വെച്ച ശേഷം ഇവർ സ്ഥലം വിട്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. പ്രദേശവാസികള്‍ക്ക് പരിചിതനായ പ്രവർത്തകനാണെത്തി പണം നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.