കോട്ടയം: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. 'കെ കെ ശൈലജ വര്‍ഗീയ ടീച്ചറമ്മ' ആണെന്ന് രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെ കെ ശൈലജയുടെ ചിത്രവും പങ്കുവച്ചാണ് പോസ്റ്റ്. ശൈലജ ഏതാ ശശികല എതാ എന്ന് മനസിലാവുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു.നേരത്തെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.
എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോള്‍ ഹരിശ്ചന്ദ്രന് ആണെന്ന് പറയുകയാണ് ഷാഫി പറമ്പില്‍. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്പിലെന്നുമായിരുന്നു ജയരാജന്റെ പരിഹാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.