കുളത്തുപ്പുഴ: നിരോധിത മേഖലയില്‍ നിന്ന് സംരക്ഷിത മത്സ്യങ്ങളെ പിടികൂടി കറിവച്ച സംഭവത്തില്‍ മൂന്നു അതിഥി തൊഴിലാളികള്‍ പിടിയില്‍.
കുളത്തൂപ്പുഴയാറിലെ ശാസ്താ ക്ഷേത്രക്കടവിലെ 'തിരുമക്കള്‍' എന്നറിയപ്പെടുന്ന സംരക്ഷിത മത്സ്യങ്ങളെയാണ് കൊല്‍ക്കത്ത സ്വദേശികളായ സാഫില്‍ (19), ബസറി(23) എന്നിവരടങ്ങിയ സംഘം പിടികൂടി കറിവെച്ചത്.മീനുകളെ പിടികൂടുകയും അവയെ കൊന്നു കറിയാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മേട വിഷു ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രക്കടവിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ പുരയിടം വാടകയ്ക്ക് എടുത്തു കച്ചവടം നടത്തുന്ന സംഘത്തിലുള്ളവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ നിരോധിത മേഖലയില്‍ നിന്ന് മീനുകളെ പിടിക്കാറുണ്ടായിരുന്നു.
നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ താസമസ്ഥലത്തു നിന്നും മീന്‍കറി കണ്ടെത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.