കൊച്ചി: എറണാകുളം ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് സൈക്കിൾ യാത്രികനായ 10 വയസുകാരൻ മരിച്ചു.
തിങ്കളാഴ്ച വൈകിട്ട് 6.15ന് ദേശം-കാലടി റോഡിൽ ഗാന്ധിപുരം കവലയിൽ തെക്ക് വശത്തെ ഇടവഴിയിലെ പാറോത്തുംമൂല ഭാഗത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോവുകയായിരുന്നു ഇർഫാൻ. ഈ സമയം വഴിയോരത്തെ പറമ്പിലെ മഹാഗണി മരം കടപുഴകി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ പതിക്കുകയും മരവും പോസ്റ്റും കൂടി ഇർഫാൻ്റെ ദേഹത്ത് വീഴുകയുമായിരുന്നു.
അപകടത്തെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു.അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഗ്രാമപഞ്ചായത്തംഗം നഹാസ് കളപ്പുരയിലിന്റെ നേതൃത്വത്തിൽ ഉടനെ ആലുവ രാജഗിരിആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരിച്ച ഇർഫാൻ ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: മുഹമ്മദ് ഫർഹാൻ (ഒൻപതാം ക്ലാസ് വിദ്യാർത്ഥി, ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂൾ
കാക്കനാട് തോപ്പിൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ് മാതാവ് ഫൗസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ പുറയാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.