തൃശൂർ: എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ് (7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. മാതാവ് സയന (29), ഒന്നര വയസ്സുള്ള മകള്‍ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. മരിച്ച കുട്ടികളില്‍ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.മരണ കാരണം വ്യക്തമായിട്ടില്ല. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് വിവരം.
എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാസംഘം സ്ഥലത്തെത്തി. നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനോടുവിലാണ് നാലുപേരെയും കിണറ്റില്‍നിന്നും പുറത്തെത്തിച്ചത്.
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ഷിനോജ്, ശ്യാം, അമല്‍, ശരത്ത് സ്റ്റാലിൻ, ഹരിക്കുട്ടൻ, ഇബ്രാഹിം എന്നിവരും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.