ഡൽഹി ; മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പാർലമെൻററി ഇന്നിങ്സിന് വിരാമമിടാൻ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്. ബുധനാഴ്ചയാണ് അദ്ദേഹം രാജ്യസഭയിൽ നിന്ന് ഔദ്യോഗികമായി വിരമിക്കാൻ പോകുന്നത്. മൻ മോഹൻ സിങ്ങിനെ കൂടാതെ 9 കേന്ദമന്ത്രിമാർ അടക്കം 44 പേരുടെ രാജ്യസഭാ കാലാവധി അവസാനിക്കുകയാണ്.
മൻമോഹൻ സിങ്ങിൻെറ രാജ്യസഭാ കാലാവധി അവസാനിക്കുമ്പോൾ സോണിയാ ഗാന്ധി ഇതാദ്യമായി രാജ്യസഭയിലേക്ക് എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. മൻമോഹൻ സിങ് ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് നിർദ്ദേശിച്ചിരിക്കുന്നത് സോണിയയെയാണ്.
1991 ഒക്ടോബറിലാണ് മൻമോഹൻ സിങ് ആദ്യമായി രാജ്യസഭയിലെത്തുന്നത്. 1991 മുതൽ 1996 വരെ ഭരിച്ച നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്നു മൻ മോഹൻ സിങ്. പിന്നീട് 2004 മുതൽ 2014 വരെ പത്ത് വർഷം അദ്ദേഹം രാജ്യത്തിൻെറ പ്രധാനമന്ത്രിയായി. ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വലുതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.