ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ത്യ സഖ്യത്തിന്റെ റാലിക്കിടെ സംഘര്‍ഷം. കോണ്‍ഗ്രസ് - ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സമ്മേളന വേദിയിലുണ്ടായിരുന്ന കസേരകളുപയോഗിച്ച് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
അരവിന്ദ് കെജരിവാളിന്റെയും ഹേമന്ത് സോറന്റെയും കസേരകള്‍ ഒഴിച്ചിട്ടാണ് റാലി ആരംഭിച്ചത്. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള് , ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറന് എന്നിവര്‍ റാലിയില്‍ പങ്കെടുക്കാനെത്തി. എഎപി നേതാവ് സഞ്ജയ് സിങ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയവരും വേദിയിലെത്തിഅതേസമയം റാലിയില്‍ മുഖ്യ നേതൃത്വമാകുമെന്ന് കരുതിയ രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ സഖ്യത്തിന്റെ രണ്ടാമത്തെ പൊതുറാലിയാണ് റാഞ്ചിയിലേത്. അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാര്‍ച്ച് 31ന് ഡല്‍ഹി രാംലീല മൈതാനിയിലായിരുന്നു ആദ്യ റാലി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.