സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത സഹോദരികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടികളെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ബെം​ഗളൂരുവിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു

കൊടുങ്ങല്ലൂർ സ്വദേശികളായ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്. വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാനായി എത്തിയ കുട്ടികളെ ഈ മാസം 16നാണ് കാണാതാകുന്നത്. തുടർന്ന് മാതൃസഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വണ്ടൂർ എസ്ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തിൽ മൊബൈൽഫോൺ കേന്ദ്രിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.

സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടികളുമായി യുവാക്കൾ അടുക്കുന്നത്. കുട്ടികളെ ബെംഗളൂരുവിൽ എത്തിച്ച് വീട് സംഘടിപ്പിച്ച് ഒരു ദിവസം തങ്ങി. അവിടെ വച്ചാണ് പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചത്.

തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റിൽവച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവാക്കളുമായി പ്രണയത്തിലാണെന്നാണ് പെൺകുട്ടികൾ പറയുന്നത്. യുവാക്കൾക്കെതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !