വിവിഐപികളുടെ വേദിക്കരികില്‍ വാഹനം അതിവേഗം എത്തുന്നതിനുള്ള സംവിധാനം വേണം: തിരുനക്കര മൈതാനത്ത് നടക്കാനിരുന്ന രാഹുൽ ഗാന്ധിയുടെ പൊതുസമ്മേളത്തിൻ്റെ വേദി മാറ്റി സുരക്ഷ ഉദ്യോഗസ്ഥർ,

 കോട്ടയം: കോട്ടയത്ത് തിരുനക്കര മൈതാനിയില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതു സമ്മേളനം പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനിയിലേക്കു മാറ്റി.

നടപടി ഡല്‍ഹിയില്‍ നിന്നെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം. വി.വി.ഐ.പി കളുടെ വേദിക്കരികില്‍ വാഹനം അതിവേഗം എത്തുന്നതിനുള്ള സംവിധാനം വേണമെന്നു നിര്‍ബന്ധമാണ്. ഈ കാരണത്താലാണു തിരുനക്കര മൈതാനിയിലെ വേദി മാറ്റിയത്.

യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമാണു രാഹുല്‍ ഗാന്ധി  കോട്ടയത്ത് എത്തുന്നത്. വൈകിട്ട് അഞ്ചിന് പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനിയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. 

കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്ററിലിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ എം.എല്‍.യുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

തുടര്‍ന്നു കുര്യന്‍ ഉതുപ്പ് റോഡില്‍ കൂടി ശാസ്ത്രി റോഡില്‍ പ്രവേശിച്ചു സെന്‍ട്രല്‍ ജങ്ഷനിലെത്തി ഗാന്ധി സ്‌ക്വയര്‍ വഴിയാണു സമ്മേളന നഗരിയിലെത്തുന്നത്.


കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് പുറമേ പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി, മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് എന്നിവരും പങ്കെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !