വെടി വയ്പ് അന്വേഷണവുമായി മിന്നൽ പരിശോധന: 4 നില കെട്ടിടത്തിലെ പൈപ്പിലൂടെ ഇറങ്ങാൻ ശ്രമിച്ച 47കാരന് ദാരുണാന്ത്യം,

പൂനെയില്‍ അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരത്തേതുടർന്ന് പോലീസ് നടത്തിയ റെയ്ഡില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പൈപ്പിലൂടെ തൂങ്ങിയിറങ്ങാൻ ശ്രമിച്ച കോണട്രാക്ടർ വീണുമരിച്ചു.ശനിയാഴ്ച രാത്രിയാണ് സംഭവം.

പോലീസ് മരണകാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഈ മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെടി വയ്പ് സംഭവങ്ങള്‍ നടക്കുന്നതായി പരാതി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. 

പോലീസ് പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ വാഡ്ഗോണ്‍ ദയാരി മേഖലയിലെ കെട്ടിടത്തില്‍ നിന്ന് നിരവധി പേർ ഇറങ്ങി ഓടാൻ ആരംഭിച്ചു. ഇവരെ പോലീസ് പിന്തുടരുകയുണ്ടായി.

ഇതിനിടയിലാണ് ചിലർ കെട്ടിടത്തിന് പിൻ വശത്തുള്ള പൈപ്പിലൂടെ പിടിച്ച്‌ ഇറങ്ങാൻ ശ്രമം തുടങ്ങിയത്. 47കാരനായ കോണ്‍ട്രാക്ടറും ഇത്തരത്തില്‍ താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് വഴുതി വീണ് മരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !