പ്രോട്ടീൻ സമ്പുഷ്ടമായ ഗ്രീൻപീസ് ആരോഗ്യം ഇരട്ടിയാക്കും: അറിയാം ആരോഗ്യ ഗുണങ്ങൾ,

പ്രോട്ടീന്‍ സമ്പുഷ്ടമായ ഗ്രീന്‍ പീസ് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവയുടെ ഉയര്‍ന്ന സാന്ദ്രത കണ്ണുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നത് തുടങ്ങി ചില ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വരെ സഹായകമാണ്.

ഗ്രീൻ പീസില്‍ കരോട്ടിനോയിഡുകള്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയുണ്ട്. തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ ഈ പോഷകങ്ങള്‍ നല്ലതാണ്. തിമിരത്തിനും മാക്യുലര്‍ ഡീജനറേഷനും കാരണമാകുന്ന ഹാനികരമായ ബ്ലൂ ലൈറ്റില്‍ നിന്നുള്ള ഫില്‍ട്ടറുകളായി ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

പലതരം വിറ്റാമിനുകള്‍ അതായത് എ, ബി, സി, ഇ, കെ എന്നിവ ഇതില്‍ കാണപ്പെടുന്നു. ഇതുകൂടാതെ സിങ്ക്, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാലും ഗ്രീൻ പീസ് സമ്പന്നമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന നാരുകള്‍ ഉള്‍പ്പെടുന്ന ഭക്ഷണം കൂടിയാണ് ഗ്രീന്‍പീസ്.

കൗമെസ്‌ട്രോള്‍ എന്ന പോഷകം ഗ്രീന്‍പീസില്‍ കാണപ്പെടുന്നു. ആമാശയ കാന്‍സറില്‍ നിന്ന് സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. ഗ്രീന്‍പീസും മറ്റ് പയറുവര്‍ഗങ്ങളും ദിവസവും കഴിക്കുന്നത് വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത 50% കുറയ്‌ക്കുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !