വലിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അയർലണ്ടിൽ കൊടുങ്കാറ്റ് എത്തുന്നു. ശനിയാഴ്ച കാത്‌ലീൻ കൊടുങ്കാറ്റ് അയർലണ്ടിൽ എത്തും. കാലാവസ്ഥ ചില സമയങ്ങളിൽ മഴയും ശക്തമായ കാറ്റും കാരണം സമ്മിശ്രമാകും.
ഒരു പ്രത്യേക സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പ് ശനിയാഴ്ച അയർലണ്ട് മുഴുവനും രാവിലെ 7 മുതൽ രാത്രി 8.00 വരെ പ്രാബല്യത്തിൽ വരും. അയർലണ്ടിലെ 3 കൗണ്ടികൾക്ക് ഒരു സ്റ്റാറ്റസ് ഓറഞ്ച് കാറ്റ് മുന്നറിയിപ്പ് ശനിയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് മെറ്റ് എറിയാൻ കാലാവസ്ഥ പ്രവാചകർ മുന്നറിയിപ്പ് നൽകി. കോർക്ക്, കെറി, ഗാൽവേ, മയോ എന്നീ കൗണ്ടികളുടെ മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ 7.00 മുതൽ 5.00 വരെ പ്രാബല്യത്തിൽ വരും.
⚠️Status Yellow - Wind warning for Ireland⚠️
— Met Éireann (@MetEireann) April 4, 2024
07:00 Saturday to 20:00 Saturday 06/04
Very strong and gusty southerly winds
Possible impacts:
• Some fallen trees
• Difficult travel conditions
• Debris, loose objects displaced
• Some coastal floodinghttps://t.co/w5QtJ1UyEP pic.twitter.com/agn3PF3qhw
കഠിനമായതും ബുദ്ധിമുട്ടുള്ളതുമായ ചില യാത്ര സാഹചര്യങ്ങൾ, വൈദ്യുതി തകർച്ച എന്നിവ കൊടുങ്കാറ്റ് മൂലം ഉണ്ടാകാം. ബാധിത കൗണ്ടികളിൽ ഉള്ളവർ, തീരപ്രദേശങ്ങളിൽ ഉള്ളവർ, വഴിയാത്രക്കാർ, എന്നിവർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.
നോർത്ത് കൗണ്ടികളായ ആൻട്രിം, അർമാഗ്, ഡൌൺ , ഫെർമാനഗ്, ടൈറോൺ, ആൺസെറി, 8 മുതൽ 10 വരെ ഡെറി, ശനിയാഴ്ച വരെ യുകെ മെറ്റ് ഓഫീസ് നൽകി.
കാത്ലീൻ കൊടുങ്കാറ്റ് 2023-2024 വർഷത്തെ പതിനൊന്നാമത്തെയും കൂടാതെ Irish crystallographer "Kathleen Lonsdale" യുടെ ബഹുമാനാർത്ഥം പേര് നൽകപ്പെട്ടതുമാണ്. കൊടുങ്കാറ്റ് സീസണുകൾ സാദാരണ അയർലണ്ടിൽ സെപ്റ്റംബർ മുതൽ ഓഗസ്റ്റ് ആരംഭം വരെ ഉണ്ടാകുന്നു. അവസാന കൊടുങ്കാറ്റ് സീസണിൽ രാജ്യത്ത് 4 കൊടുങ്കാറ്റുകൾ എത്തിച്ചു. എങ്കിലും ഒരു കൊടുങ്കാറ്റും "k" എന്ന തിന്റെ അപ്പുറത്തേക്ക് എത്തിയിട്ടില്ല. അയർലണ്ടിലെ അവസാനത്തെ കൊടുങ്കാറ്റ്, ജനുവരി 23 ന് ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.