ലക്നൗ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസാദ്ധ്യാപകൻ അറസ്റ്റില്‍. കാണ്‍പൂരിലെ നൗബസ്തയില്‍ മൗലാനയായി പ്രവർത്തിക്കുന്ന സോനു ഹാഫിസാണ് അറസ്റ്റിലായത്.
14-കാരി മദ്രസയില്‍ വെച്ച് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറില്‍ പറയുന്നു. നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറില്‍ പറയുന്നു.
.വിലപിടിപ്പുള്ള ഭക്ഷണസാധനങ്ങള്‍ നല്കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. ഒടുവില്‍ പെണ്‍കുട്ടി ഗർഭിണിയായപ്പോള്‍ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ ബലമായി കഴിപ്പിച്ചു. ഇതൊടെ പെണ്‍കുട്ടിയുടെ ആരോഗ്യം വഷളായി.
ആരോഗ്യം മോശമായത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചു. ഇതോടെയാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ കഴിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.