ശിക്ഷ കിട്ടുന്നതു മത്സരിക്കാൻ തടസമാവില്ലെങ്കിലും,ശിക്ഷ കിട്ടിയാല്‍ ട്രംപിനു വോട്ട് ചെയ്യില്ലെന്നു സര്‍വേകളില്‍ ഭൂരിപക്ഷം വോട്ടര്‍മാര്‍,,

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തിനു റിപ്പബ്ലിക്കൻ വോട്ടർമാരുടെ ഇടയിലും സ്വതന്ത്രരുടെ ഇടയിലും പിന്തുണ കുറയുമെന്നു വിലയിരുത്തല്‍.

പല കേസുകളിലായി 91 ക്രിമിനല്‍ ആരോപണങ്ങള്‍ നേരിടുന്ന മുൻ പ്രസിഡന്റിനു ശിക്ഷ കിട്ടുന്നതു മത്സരിക്കാൻ തടസമാവില്ലെങ്കിലും ജനകീയ വിധി പ്രതികൂലമാക്കാൻ അതു കാരണമാവാം. 

മൻഹാട്ടനില്‍ ഇപ്പോള്‍ വിചാരണ നടക്കുന്ന ഹഷ് മണി കേസില്‍ ട്രംപ് 34 കുറ്റാരോപണങ്ങളാണ് നേരിടുന്നത്. അവ ഓരോന്നും നാലു വർഷത്തെ തടവ് ശിക്ഷ നല്‍കാവുന്നതാണ്. സുപ്രീം കോടതി വരെ പോകാൻ ട്രംപിനു സമയം കിട്ടും. എന്തായാലും നവംബറിനു മുൻപ് അദ്ദേഹം ജയിലില്‍ പോകുമെന്ന് ഉറപ്പൊന്നുമില്ല. 

ഫെബ്രുവരിയില്‍ റോയിട്ടേഴ്സ്/ഇപ്‌സോസ് പോള്‍ കണ്ടെത്തിയത് ട്രംപ് ശിക്ഷിക്കപ്പെട്ടാല്‍ അമേരിക്കൻ വോട്ടർമാരില്‍ ഭൂരിപക്ഷവും അദ്ദേഹത്തെ ഒഴിവാക്കുമെന്നാണ്: 55%. റിപ്പബ്ലിക്കൻ വോട്ടർമാരില്‍ 32 ശതമാനവും അദ്ദേഹത്തെ ഒഴിവാക്കും. അതായതു മൂന്നിലൊന്ന്. 24% പറയുന്നത് അവർക്ക് ഇപ്പോള്‍ ഒന്നും ഉറപ്പിക്കാനാവില്ല എന്നാണ്. ഡെമോക്രാറ്റിക് വോട്ടർമാരില്‍ 90% ആണ് ട്രംപിനു വോട്ട് ചെയ്യില്ല എന്ന് ഉറപ്പിച്ചവർ. 

ഇപ്‌സോസും പൊളിറ്റിക്കോയും ചേർന്നു നടത്തിയ പോളിങ്ങില്‍ മൂന്നിലൊന്നു സ്വതന്ത്രർ പറഞ്ഞത് ട്രംപ് 2020 തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസില്‍ ശിക്ഷ വാങ്ങിയാല്‍ പിന്തുണക്കില്ല എന്നാണ്. ന്യൂ യോര്കില്‍ ബിസിനസ് രേഖകള്‍ തിരുത്താൻ ശ്രമിച്ചു എന്ന കേസില്‍ ശിക്ഷിക്കപ്പെട്ടാലും അവർ എതിർക്കും. ഏതാനും നിർണായക സ്വിങ് സ്റ്റേറ്റുകളില്‍ ഫലം നിർണയിക്കുന്നതില്‍ സ്വതന്ത്ര വോട്ടർമാർ പ്രധാനമാണ്. 

ശിക്ഷ ലഭിച്ചാല്‍ ട്രംപ് താമസിക്കുന്ന ഫ്ലോറിഡയില്‍ തന്നെ വോട്ട് കിട്ടില്ല എന്ന സ്ഥിതിയുമുണ്ട്. ഫെലനി കേസുകളില്‍ ശിക്ഷ കിട്ടുന്നവർക്കു ഫ്ലോറിഡ നിയമം അനുസരിച്ചു വോട്ടവകാശം തന്നെ നഷ്ടപ്പെടും. ഗവർണറില്‍ നിന്നു മാപ്പു വാങ്ങാൻ ശ്രമിക്കാം. 

അല്ലെങ്കില്‍ ന്യൂയോർക്കിലേക്കു താമസം മാറ്റണം. അവിടെ അത്തരം വിലക്കില്ല. എന്നാല്‍ ജയിലില്‍ പോയാല്‍ വോട്ടവകാശം നഷ്ടമാവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !