തിരുവനന്തപുരം: ഒരു സമയത്ത് ഏറ്റവും കൂടുതല്‍ ചർച്ചയായ പേരാണ് നവ കേരള ബസ്സ്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയില്‍ സഞ്ചരിച്ച ബസ്സാണിത്. ഇപ്പോള്‍ ഈ ബസ്സ് സർവീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെ എസ് ആർ ടി സി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചർച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം.
കോഴിക്കോട് - ബെംഗളൂരുപ റൂട്ടില്‍ സർവീസ് നടത്താനാണ് കെ എസ് ആർ ടി സിയുടെ നിലവിലെ തീരുമാനം.നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്‌ട് കാര്യേജ് പെർമിറ്റ് സ്റ്റേജ് ക്യാരേജ് പെർമിറ്റ് ആക്കിയിട്ടുണ്ട്. ഇന്റർ സ്റ്റേറ്റ് പെർമിറ്റ് കൂടി ലഭിച്ചാല്‍ ഉടൻ സർവീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചർച്ച പുരോഗമിക്കുകയാണ്.
നവ കേരള ബസ് സർവ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സർവീസ് പരാജപ്പെട്ടാല്‍ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും.
സംസ്ഥാന സർക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം.
നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിർമ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്ബനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്
ബസ് ബെംഗളൂരുവില്‍ കൊണ്ടുപോയത്. . മൂന്ന് മാസത്തോളമാണ് ബസ് അവിടെ ഉണ്ടായത്. അറ്റകുറ്റ പണികള്‍ കഴിഞ്ഞ ബസ് ഇപ്പോള്‍ കെ എസ് ആർ ടി സിയുടെ പാപ്പനം കോട് സെൻട്രല്‍ ഷോപ്പില്‍ ആണ് ഉള്ളത്.
ബസ് വെറുതെ കിടക്കുകയാണ് എന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വീസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഒരു മാസം മുമ്പ് ഈ ബസ് പാപ്പനംകോട്സെ ൻട്രല്‍ വർക്‌സില്‍ എത്തിക്കുകയായിരുന്നു.
സ്റ്റേജ് ക്യാരേജ് പെർമിറ്റില്‍ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ ബസ്സിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.