തിരുവനന്തപുരം : കേരളത്തില്‍ സില്‍വർ ലൈൻ കടന്നുപോകുന്ന 11ജില്ലകളിലെ മൂന്നറോളം സമര കേന്ദ്രങ്ങളില്‍ നിന്നുള്ള സമര പ്രവർത്തകർ പങ്കെടുക്കുന്ന പോരാളി സംഗമം ഏപ്രില്‍ 20 ന് മാടപ്പള്ളിയില്‍ സംഘടിപ്പിക്കുമെന്ന് കെ.റെയില്‍ സില്‍വർ ലൈൻ വിരുദ്ധ ജനകീയ സമിതി.
കേന്ദ്ര സക്കാർ അനുമതിയില്ലാതെ നടത്തിയ സില്‍വർ ലൈൻ സർവേയേയും അതിരടയാള മഞ്ഞക്കുറ്റി സ്ഥാപിക്കലിനേയും ചെറുത്തതിന്റെ പേരില്‍ റോസിലിൻ ഫിലിപ്പ്, സിന്ധു ജയിംസ് തുടങ്ങിയ നൂറു കണക്കിന് പ്രവർത്തകരെ പൊലിസ് നിഷ്ഠൂരമായി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചും, സില്‍വർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മാടപ്പള്ളിയില്‍ തുടങ്ങിയ സില്‍വർ വിരുദ്ധ സമര കേന്ദ്രത്തിന്റെ രണ്ടാം വാർഷികം ആചരിക്കുകയാണ്.പരിപാടി മാടപ്പള്ളിയില്‍ 20 ന് രാവിലെ 10 ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച പരിപാടികളില്‍ സംസ്ഥാന നേതാക്കളും പരിസ്ഥിതി പ്രവർത്തകരായ ശ്രീധർ രാധാകൃഷ്ണർ, സി.ആർ നീലകണ്ഠൻ, പ്രഫ. കുസുമം ജോസഫ്, ജോസഫ് സി. മാത്യൂ എന്നിവരും പങ്കെടുക്കും.
വാർഷികാചരണ പരിപാടിയുടെ അനുബന്ധമായി സംസ്ഥാന കെ റെയില്‍ സില്‍വർ ലൈൻ വിരുദ്ധ സമര സമിതി സംസ്ഥാനത്തെ വിവിധ സ്ഥിരം സമര കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രില്‍ 18 മുതല്‍ 24 വരെ സില്‍വർ ലൈൻ വിരുദ്ധ സമര പരിപാടികള്‍ നടത്തും.
വടകര അഴിയൂർ മേഖല കമ്മിറ്റി ഇതോടനുബന്ധിച്ചു വനിതാ സംഗമ സദസും സംഘടിപ്പിക്കുമെന്ന് സമിതി ജനറല്‍ കണ്‍വീനർ എസ്. രാജീവൻ അറിയിച്ചു.
ഹരിത ട്രിബൂണലിന്റെ ചെന്നൈ ബഞ്ചിന് കെ. റെയില്‍ അധികൃതർ നല്കിയ ഉറപ്പിനെ തുടർന്ന് ഈ ക്വി എം. എസ് എന്ന പഠന ഏജൻസി നടത്തിയ പാരിസ്ഥിക ആഘാത പഠന റിപ്പോർട്ട് സർക്കാർ അടിയന്തിരമായി പരസ്യപ്പെടുത്തണെന്ന് സമിതി ആവശ്യപ്പെട്ടു.
കേരളത്തിന്റെ പാരിസ്ഥിതിക വ്യൂഹത്തിന് സില്‍വർ ലൈൻ പദ്ധതി ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ഈ റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ഉപേക്ഷിക്കണം, സംസ്ഥാന സർക്കാർ 2020-ല്‍ സമർപ്പിച്ചിട്ടുള്ള അപൂർണവും അപ്രായോഗികവുമായ സില്‍വർ ലൈൻ വിശദ പഠനരേഖ കേന്ദ്ര സർക്കാർ തള്ളിക്കളയണം,
സമര പ്രവർത്തകരുടെ പേരിലുള്ള കള്ളക്കേസുകള്‍ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും അംഗീകരിക്കുന്നതു വരെ അഴിയൂർ (വടകര) കാട്ടിലപീടിക (കോഴിക്കോട്) മാടപ്പള്ളി (കോട്ടയം) എന്നീ സമര കേന്ദ്രങ്ങളിലെ അനിശ്‌ചിതകാല സമര പരിപാടികള്‍ തുടരാനും സമിതി തീരുമാനിച്ചു.
സില്‍വർ ലൈൻ വരുദ്ധ സമര സമതിയുടെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തുള്‍പ്പടെ നശിപ്പിക്കുന്ന നടപടികളില്‍ നിന്നും ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും സമിതി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.