ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വിമർശനം, സര്‍ക്കുലര്‍ പുറത്തുവിട്ട് സഭ,

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ബിഷപ് തോമസ് ജെ നെറ്റോ. പള്ളികളില്‍ ഞായറാഴ്ച വായിച്ച സര്‍ക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്.

അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കുലര്‍ സഭ പുറത്തുവിട്ടു. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആര്‍സിഎ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് സഭ ചൂണ്ടിക്കാട്ടുന്നു. നല്ലിടയന്‍ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സര്‍ക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണെന്നാണ് ബിഷപ്പിന്റെ പരോക്ഷ വിമര്‍ശനം.
സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.സഭയുടെ സാമ്പത്തിക അവസ്ഥ വിശ്വാസികളെ അറിയിക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ പുറത്തുവിട്ടതെന്നും സഭ വിശദീകരിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !