ജെസ്‌ന തിരോധാനക്കേസ് ഇന്ന് കോടതിയില്‍; സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന് അച്ഛന്‍,, വിശ്വസനീയമല്ലാത്ത മൊഴികള്‍ തള്ളിക്കളഞ്ഞുവെന്ന് സിബിഐ,,

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. കേസ് അന്വേഷിച്ച സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

നിരവധി കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ വിട്ടുപോയതായും ജെസ്‌നയുടെ അച്ഛന്‍ ചൂണ്ടിക്കാട്ടുന്നു.

ജെസ്‌നയുടെ അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം വിശദമായി അന്വേഷിച്ചതാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. വിശ്വസനീയമല്ലാത്ത മൊഴികള്‍ തള്ളിക്കളഞ്ഞുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു

ഇതിനുള്ള മറുപടി ജെസ്‌നയുടെ പിതാവിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കും.

പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനാകാതെയാണ് സിബിഐ കേസ് അന്വേഷണം താല്‍ക്കാലികമായി അവസാനിപ്പിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !