തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയില്‍ 194 സ്ഥാനാർത്ഥികളുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസർ സഞ്ജയ് കൗള്‍ പ്രഖ്യാപിച്ചു.
അവസാന തീയതിയില്‍ പത്ത് സ്ഥാനാർത്ഥികള്‍ നാമനിർദ്ദേശ പത്രിക പിൻവലിച്ചു.കോട്ടയം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ (14), ആലത്തൂരില്‍ (5) കുറവ്.കോഴിക്കോട് 13 പേരും കൊല്ലത്തും കണ്ണൂരും 12 പേർ വീതവുമാണ് മത്സരരംഗത്തുള്ളത്. ആകെയുള്ളവരില്‍ 25 പേർ സ്ത്രീകളും 169 പേർ പുരുഷന്മാരുമാണ്. വടകര നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ മത്സരിക്കുന്നത് (4).
പത്തനംതിട്ട, മാവേലിക്കര, കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ ആറ് മണ്ഡലങ്ങളാണ് വനിതാ സ്ഥാനാർത്ഥി ഇല്ലാത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.