എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി അടക്കം പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്നു മുതല്‍,

 തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ടി ച്ച്‌ എസ് എല്‍ സി, ഹയർ സെക്കൻഡറി, വെക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും.

എസ്‌എസ്‌എല്‍സി മൂല്യനിർണയത്തിനായി മൊത്തം 70 ക്യാമ്പുകളാണ് ഉണ്ടായിരിക്കുക. 14,0000 ത്തോളം അധ്യാപകർ ക്യാമ്പില്‍ പങ്കെടുക്കും. മൊത്തം മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക. 

ഹയർ സെക്കൻഡറിയില്‍ മൊത്തം 77 ക്യാമ്പുകള്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ 25 എണ്ണം ഡബിള്‍ വാലുവേഷൻ ക്യാമ്പുകള്‍ ആണ്. മൊത്തം 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയില്‍ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തില്‍ പരം ഉത്തരക്കടലാസുകള്‍ ആണ് മൂല്യനിർണയം നടത്തുക.

ടി ച്ച്‌ എസ് എല്‍ സിയ്ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 ഓളം അധ്യാപകർ ക്യാമ്പില്‍ പങ്കെടുക്കും. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എ എച്ച്‌ എസ് എല്‍ സിയുടെ മൂല്യനിർണയം ഒരു ക്യാമ്പില്‍ ആണ് നടത്തുക.

വെക്കേഷണല്‍ ഹയർസെക്കൻഡറിയില്‍ 8 ക്യാമ്പുകളില്‍ ആയാണ് മൂല്യനിർണയം നടക്കുക. 2200 ഓളം അധ്യാപകർ മൂല്യനിർണയ ക്യാമ്പില്‍ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !