തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തൊരിടത്തും ബി.ജെ.പി തരംഗമോ മോദി തരംഗമോ നിലനില്‍ക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.
വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പിയും മോദിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവര്‍ക്ക് വലിയ രീതിയില്‍ ആശങ്കയുണ്ട്. നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുക.ആ ചരിത്രവും കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ നിലപാടുകളിലും വിശ്വസിക്കുന്നവരാണ് മലയാളികളെന്നും അതുകൊണ്ടു തന്നെ ഇത്തവണയും അതിഗംഭീര വിജയം യു.ഡി.എഫിന് കേരളം നല്‍കുമെന്നും രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്തുകാര്‍ വിജയിപ്പിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനോ കര്‍ണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നല്‍കിയതെന്ന് ഡി.കെ ശിവകുമാര്‍ ചോദിച്ചു.
കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ താന്‍ ഒന്നും പറയുന്നില്ല. പക്ഷെ, എത്തിക്‌സും മൊറാലിറ്റിയും പലതലങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
വലിയ ശക്തനെന്ന് അവകാശവാദം മുഴക്കി നരേന്ദ്രമോദി നൂറിലധികം സിറ്റിങ് എം.പിമാരെമാരെയാണ് മാറ്റിയത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചാണ് ബി.ജെ.പിയുടെയും മോദിയുടെയും ഇപ്പോഴത്തെ പ്രചരണം. പക്ഷെ, അത് ഫലപ്രദമാവില്ല. ദക്ഷിണേന്ത്യയില്‍ അവര്‍ യാതൊരു നേട്ടവുമുണ്ടാക്കില്ല.
കേന്ദ്രമന്ത്രിമാരും സിറ്റിങ് എം.പിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോല്‍ക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഇന്ത്യ മുന്നണി വന്‍ മുന്നേറ്റമുണ്ടാക്കും. ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണ്. ഇടതുമുന്നണി കേരളത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. സംസ്ഥാന സര്‍ക്കാരാകട്ടെ, സാമ്പത്തിക രംഗം തകര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി അഴിമതി മറിച്ചു വെയ്ക്കാൻ ശ്രമിച്ചു. ഇലക്ടറല്‍ ബോണ്ട് അഴിമതി മറയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സിബിഐയെ ഉപയോഗിച്ച് ഇലക്ടറല്‍ ബോണ്ട് വഴി പണം സമാഹരിച്ചു.
സർക്കാരിൻ്റെ റോഡ് നിർമാണ കരാർ നല്‍കിയ കരാറുകാരനില്‍ നിന്നും ബോണ്ട് സ്വീകരിച്ചു. തെരുവ് ഗുണ്ടകളെ പോലെ കൊള്ളയടിക്കുകയാണ് നരേന്ദ്രമോദി. പകല്‍കൊളളയ്ക്കാണ് മോദി ഇലക്ടറല്‍ ബോണ്ട് എന്ന് പറയുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് മാധ്യമങ്ങള്‍ പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ദരിദ്ര കുടുംബങ്ങളുടെ പട്ടിക ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ദരിദ്ര കുടുംബങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ കോണ്‍ഗ്രസ് ഓരോ വർഷവും ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്നും ചൂണ്ടിക്കാണിച്ചു.
തൊഴിലില്ലായ്മ പരിഹരിക്കും. കർഷകർക്ക് താങ്ങുവില ഉറപ്പുനല്‍കും. ഒരു നികുതി, ഏറ്റവും കുറഞ്ഞ നികുതി എന്നത് നടപ്പിലാക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് പദ്ധതി കോണ്‍ഗ്രസ് റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ ജോലിയിലെ കരാർ നിയമനങ്ങള്‍ റദ്ദാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
രാത്രിയാത്ര നിരോധനം, വന്യ ജീവി സംഘർഷം, വയനാട് മെഡിക്കല്‍ കോളജ് എന്നീ പ്രധാന വിഷയങ്ങള്‍ വയനാട്ടിലുണ്ട്. ഈ മൂന്ന് പ്രശ്നങ്ങളും പരിഹരിയ്ക്കാൻ ഇടപെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജന സമ്പർക്ക പരിപാടി രണ്ടാം ദിവസവും തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയിലാണ് കോണ്‍ഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂര്‍, നിലമ്ബൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.