തിരുവനന്തപുരം: മലയിന്‍കീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്ന് 51,000 രൂപ കണ്ടെത്തി. മച്ചേല്‍ എല്‍പി സ്കൂളില്‍ 112-ാം ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ കണ്ടെത്തുകയായിരുന്നു
500ന്റെ നോട്ടുകളാണ് അധികവുമുണ്ടായിരുന്നത്. മൂന്നോ നാലോ നോട്ടുകള്‍ 200ന്റെയും 100ന്റെയുമുണ്ട്. ഇന്നലെ രാവിലെ 8:30ഓടെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന ആളാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു.തുടര്‍ന്ന് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച് മഹസര്‍ തയ്യാറാക്കി തുക മലയിന്‍കീഴ് ട്രഷറിയിലേക്ക് മാറ്റി..എന്നാല്‍ ഇതുവരെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ആരുമെത്തിയിട്ടില്ല.
വോട്ടു ചെയ്യാനെത്തിയവരുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ടതാണോ മറ്റേതെങ്കിലും വഴിയാണോ പണം എത്തിയതെന്നും അന്വേഷണം നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.