കൂറുമാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിലുണ്ട് : കോണ്‍ഗ്രസ് സ്ഥാനാർഥിതന്നെ ബിജെപിയുടെ ദല്ലാളായി മാറുന്നുവെന്ന് മുഖ്യമന്ത്രി,

തിരുവനന്തപുരം: മത്സരം തുടങ്ങുന്നതിനുമുമ്പ് കൂറു മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർഥികള്‍ ഇനി കോണ്‍ഗ്രസില്‍ ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

മത്സരിച്ചു ജയിച്ചാല്‍ ബിജെപിയിലേക്ക് ഇരുട്ടി വെളുക്കും മുമ്പ് ചാടിപ്പോകാത്ത എത്ര പേർ അവശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഈ ചോദ്യം മുന്നോട്ടു വച്ചത്. 

തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിനു പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർഥികളെത്തന്നെ വിലയ്ക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദ്ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു. വില്പനച്ചരക്കാക്കുന്നതില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥികളും അവരെ നാമനിർദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്. 

അരുണാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്തു സീറ്റുകളില്‍ വാക്കോവർ നല്‍കിയത് കോണ്‍ഗ്രസ് ആണ്. ആ പരിപാടി ലോകസഭാ തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചതാണ് ഗുജറാത്തിലെ സൂറത്തില്‍ കണ്ടത്. 

സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പേര് നിർദേശിച്ചവർ നാമനിർദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതിനെ തുടർന്ന് പത്രിക തള്ളിപ്പോയി എന്നാണ് ആദ്യം വാർത്തവന്നത്. 

കോണ്‍ഗ്രസ് സ്ഥാനാർഥിതന്നെ ബിജെപിയുടെ ദല്ലാളായി താനുള്‍പ്പെടെയുള്ള എല്ലാ സ്ഥാനാർഥികളെയും മത്സരത്തില്‍നിന്നു മാറ്റി ബിജെപിക്ക് ഏകപക്ഷീയ വിജയം ഒരുക്കിക്കൊടുത്തു ബിജെപിയിലേക്കുപോയി എന്നതാണ് പുതിയ വിവരം. 

മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തു പകരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പരസ്യപ്രചാരണത്തിന്‍റെ അവസാനദിവസം പുറപ്പെടുവിച്ച പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !