തൃശൂരില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാല്‍ മുഖ്യമന്ത്രിക്കും പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ,

തൃശൂർ: ബിജെപി. തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് യു.ഡി.എഫ്.സ്ഥാനാർത്ഥി കെ മുരളീധരൻ. എന്തെങ്കിലും വിധത്തില്‍ അവർ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് മുഖ്യമന്ത്രിയായിരിക്കും ഉത്തരവാദി. പത്മജയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം പ്രധാന കാരണമാണ്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂർണമായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്. അതിന്റെ ഫലം കാണും. ഏതെങ്കിലും സ്ഥലത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ്ങില്‍ ബിജെപി-സിപിഎം. ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി. ജയരാജൻ-ബിജെപി. ചർച്ചയുടെ ഭാഗമായി ക്രോസ് വോട്ടിങ് നടന്നു. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ബിജെപി. നേതൃത്വത്തില്‍ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ കള്ളവോട്ട് നടന്നു. ഇതിനെതിരേ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സർട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാർ നല്‍കിയതെന്നു അദ്ദേഹം ആരോപിച്ചു.

തൃശൂരില്‍ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏർപ്പാട് ഇതുവരെ ആരും നടത്തിയിട്ടില്ല. എന്നാല്‍ ആ ചരിത്രത്തിനു വിരുദ്ധമായി ബിജെപി. പണമിറക്കിയുള്ള മത്സരമാക്കിയെന്നും മുരളീധരൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !