തൃശൂര്‍ എടുക്കാൻ സുരേഷ്ഗോപി ബുദ്ധിമുട്ടുമെന്ന് കെ.മുരളീധരൻ; കരുവന്നൂര്‍ കേസില്‍ ബിജെപിക്ക് ഗുണമുണ്ടാകാൻ സാധ്യതയില്ല,,

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ലെന്നും എന്ത് ചെയ്താലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും കെ മുരളീധരൻ.

സിപിഎം അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്‍റെ നടപടിക്ക് പിന്നാലെ മോദിയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ പിണറായിയില്‍ നിന്ന് ഉണ്ടാകുമെന്നും സാഹചര്യം കോണ്‍ഗ്രസ് നിരീക്ഷിക്കുകയാണെന്നും കെ മുരളീധരൻ.

തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി ഡീല്‍ ആണ്, എന്ത് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ല, മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പറയട്ടെ, കോണ്‍ഗ്രസ് എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷ്ണം കടിയ്ക്കണം, എന്നിട്ട് കേരളത്തില്‍ വന്ന് വീരവാദവും പറയണം,.

പ്രധാനമന്ത്രി കരുവന്നൂരില്‍ വരുന്നതിനുമുമ്പ് ആദ്യം മണിപ്പൂരില്‍ പോകണം, കരുവന്നൂർ ആളിക്കത്തിച്ചത് കൊണ്ട് ബിജെപിക്ക് പ്രത്യേകിച്ച്‌ ഗുണം ഒന്നും കിട്ടാൻ പോകുന്നില്ല, ഒരു ബാങ്ക് തകർത്തതിന് ഇടതുപക്ഷത്തെ വോട്ടർമാർ ശിക്ഷിക്കും, കരുവന്നൂർ വിഷയത്തില്‍ ഒരക്ഷരം മിണ്ടാത്ത ആളാണ് എല്‍ഡിഎഫ് സ്ഥാനാർഥിയെന്നും കെ മുരളീധരൻ.

ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ അനിത സ്ഥലംമാറ്റം നേരിട്ട നടപടി ഇടതുസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയമാണ് കാണിക്കുന്നത്, തിരിച്ച്‌ അനിതയെ ജോലിയിലെടുക്കാൻ തീരുമാനിച്ചത് കോടതിയില്‍ നിന്ന് തിരിച്ചടി ഭയന്നെന്നും കെ മുരളീധരൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !