തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ലെന്നും എന്ത് ചെയ്താലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും കെ മുരളീധരൻ.
സിപിഎം അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്ക് പിന്നാലെ മോദിയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ പിണറായിയില്‍ നിന്ന് ഉണ്ടാകുമെന്നും സാഹചര്യം കോണ്‍ഗ്രസ് നിരീക്ഷിക്കുകയാണെന്നും കെ മുരളീധരൻ.തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി ഡീല്‍ ആണ്, എന്ത് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ല, മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പറയട്ടെ, കോണ്‍ഗ്രസ് എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷ്ണം കടിയ്ക്കണം, എന്നിട്ട് കേരളത്തില്‍ വന്ന് വീരവാദവും പറയണം,.
പ്രധാനമന്ത്രി കരുവന്നൂരില്‍ വരുന്നതിനുമുമ്പ് ആദ്യം മണിപ്പൂരില്‍ പോകണം, കരുവന്നൂർ ആളിക്കത്തിച്ചത് കൊണ്ട് ബിജെപിക്ക് പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടാൻ പോകുന്നില്ല, ഒരു ബാങ്ക് തകർത്തതിന് ഇടതുപക്ഷത്തെ വോട്ടർമാർ ശിക്ഷിക്കും, കരുവന്നൂർ വിഷയത്തില്‍ ഒരക്ഷരം മിണ്ടാത്ത ആളാണ് എല്‍ഡിഎഫ് സ്ഥാനാർഥിയെന്നും കെ മുരളീധരൻ.ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ അനിത സ്ഥലംമാറ്റം നേരിട്ട നടപടി ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധ നയമാണ് കാണിക്കുന്നത്, തിരിച്ച് അനിതയെ ജോലിയിലെടുക്കാൻ തീരുമാനിച്ചത് കോടതിയില്‍ നിന്ന് തിരിച്ചടി ഭയന്നെന്നും കെ മുരളീധരൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.