തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തലില്‍ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
പത്ത് മണിവരെയാണ് സമയം. അതു കഴിഞ്ഞു ഇനിഒറ്റക്കാര്യം ഇല്ല എന്ന് തറപ്പിച്ച് പറയുകയായിരുന്നു മുഖ്യമന്ത്രി. ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാതെ ഞാൻ പോയി എന്ന് നിങ്ങള്‍ക്ക് പറയാം.തുടങ്ങുമ്പോള്‍ തന്നെ ഞാൻ പറഞ്ഞതാണ് 10 മണിക്ക് അവസാനിക്കുമെന്ന്. ഇപോള്‍ പത്തുമണി ആയിട്ടുണ്ട്. നിങ്ങളുടെ എല്ലാവരുടെയും വാച്ചില്‍ പത്ത് മണിയായിക്കാണും, നോക്കിക്കോ. അതുകൊണ്ട് ബാക്കി കാര്യങ്ങള്‍ പിന്നീട് എന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറി പോവുകയാണ് ചെയ്തത്. എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി.
ഭയപ്പെടുത്തേണ്ട. തങ്ങള്‍ക്ക് ഭയത്തിൻ്റെ ആവശ്യമില്ല. രഹസ്യമായ അക്കൗണ്ടില്ല. എല്ലാം പരസ്യമാണ്. എന്തെങ്കിലും ഉണ്ടെങ്കില്‍ ഇഡി കണ്ടുപിടിക്കട്ടെ. തങ്ങളെ വിരട്ടാൻ നോക്കണ്ട എന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകളുടെ വിവരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തെരഞ്ഞെടുപ്പ് കമ്മീഷന്, ധനകാര്യ മന്ത്രാലയം എന്നിവയ്ക്ക് ഇ.ഡി കൈമാറി. സഹകരണ നിയമങ്ങള്‍ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകള്‍ തുടങ്ങിയതെന്നാണ് ഇ ഡി ആരോപണം. ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകള്‍ക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകള്‍ ഉപയോഗിച്ചു.
ഓഡിറ്റ് വിവരങ്ങളില്‍ നിന്ന് മറച്ച് വച്ചെന്നും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 13 ഏരിയ കമ്മിറ്റികളുടെ 25 അക്കൗണ്ട് വിവരങ്ങള്‍ സി.പി.എമ്മിന്റെ വാര്‍ഷിക ഓഡിറ്റ് സ്റ്റേറ്റ്മെന്റില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കത്തില്‍ ഇ.ഡി. ആരോപിച്ചിട്ടുണ്ട്.
തട്ടിപ്പില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും നടപടി വേണമെന്നും ഇ.ഡി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കിനും നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പില്‍ സിപിഎമ്മിനും പങ്കെന്ന് എൻഫോഴ്സ്മെന്റ് ഡയററ്ററേറ്റ് വ്യക്തമാക്കി.
ജനുവരി 16-ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഞ്ച് രഹസ്യ അക്കൗണ്ടുകളെ സംബന്ധിച്ച് ഇ.ഡി വിശദീകരിച്ചിരിക്കുന്നത്. കേരള സഹകരണ സൊസൈറ്റിയുടെ നിയമവും ചട്ടങ്ങളും പ്രകാരം അക്കൗണ്ടുകള്‍ തുറക്കണമെങ്കില്‍, സൊസൈറ്റിയില്‍ അംഗത്വമെടുക്കണം.
എന്നാല്‍ സി.പി.എം കരുവന്നൂര്‍ സൊസൈറ്റിയില്‍ അംഗത്വം എടുത്തിട്ടില്ലെന്നാണ് ഇ.ഡി യുടെ കണ്ടെത്തല്‍. പാര്‍ട്ടി ഓഫീസുകള്‍ക്ക് സ്ഥലം വാങ്ങാനും, പാര്‍ട്ടി ഫണ്ട്, ലെവി എന്നിവ പിരിക്കാനും ആണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചത് എന്നാണ് ഇ.ഡി കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.